KSDLIVENEWS

Real news for everyone

റാസൽഖൈമ നാഷണൽ മ്യൂസിയം നാളെ തുറക്കും

SHARE THIS ON

റാസല്‍ഖൈമ നാഷനല്‍ മ്യൂസിയം നാളെ മുതല്‍ തുറക്കും. ഒപ്പം മ്യൂസിയത്തില്‍ പുതുതായി ലഭിച്ച രണ്ടായിരം വര്‍ഷം പഴക്കമുള്ള മദ്ബാസായുടെ പ്രദര്‍ശനവും ഒരുക്കി. കഴിഞ്ഞ വര്‍ഷം മ്യൂസിയം പുതുക്കിപ്പണിയാന്‍ നേരം പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചതാണ് ഈ മദ്ബാസ. ഈന്തപ്പഴ സത്ത് ശേഖരിക്കാന്‍ ഉപയോഗിക്കുന്ന പാത്രമാണിത്. ഇതിനൊപ്പം ധാരാളം ഇന്‍സ്റ്റലേഷനുകളും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മ്യൂസിയം തുറക്കുന്നതിനൊപ്പം തമ്ര പ്രദര്‍ശനവും ആരംഭിക്കും. അറബ് ജീവിതങ്ങളില്‍ ഈന്തപ്പനയുടെ സാംസ്കാരിക പ്രാധാന്യം വിളിച്ചറിയിക്കുന്നതാവും പ്രദര്‍ശനം. സന്ദര്‍ശകരെ പഴയ നൂറ്റാണ്ടുകളിലൂടെ കൊണ്ടുപോയി പുതിയ കാലത്ത് എത്തിക്കുന്ന രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!