എൻഡോസൾഫാൻ ദുരിതബാധിതർക്ക് സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങി,

ഇരിയ: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സൗജന്യ ആംബുലൻസ് സർവീസ് പദ്ധതി തുടങ്ങി. ഇരിയ സത്യസായി ഗ്രാമം കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അധ്യക്ഷനായി. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എൻഡോസൾഫാൻ ദുരന്തബാധിതർക്ക് മാത്രമാണ് ആംബുലൻസ് സേവനം ലഭിക്കുന്നത്. ചടങ്ങിൽ ട്രസ്റ്റ് സംസ്ഥാന കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, പഞ്ചായത്ത് അംഗം രജനി നാരായണൻ, ട്രസ്റ്റ് ജില്ലാ സെക്രട്ടറി ഉഷാകുമാരി, ജില്ലാ രക്ഷാധികാരി മധുസൂതനൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശാന്തറാം എന്നിവർ സംസാരിച്ചു.

