KSDLIVENEWS

Real news for everyone

നവംബർ ഒന്നുമുതൽ എൽപിജി വിതരണ സംവിധാനം മാറുന്നു ; വിശദാംശങ്ങൾ ഇങ്ങനെ

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്ത് പാചക വാതക വിതരണത്തിൽ നവംബർ ഒന്നുമുതൽ പുതുക്കിയ നിയമം പ്രാബല്യത്തിൽവരും . വീട്ടിലെത്തുന്ന എൽപിജി വിതരണക്കാരന് ഒടിപി നൽകിയാലെ സിലിണ്ടർ ലഭിക്കുകയുള്ളൂ . ഗ്യാസ് കമ്പനിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലാണ് ഒടിപി ലഭിക്കുക . വിശദാംശങ്ങൾ അറിയാം : ഡെവിറി ഓതന്റിക്കേഷൻ കോഡ് ( ഡിഎസി ) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികൾ . തട്ടിപ്പ് ഒഴിവാക്കാനും ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് . ഉപഭോക്താവിന്റെ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം . വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ എത്തിയിട്ടുണ്ടാകും . ഒടിപി നൽകിയാലെ വിതരണ പ്രകൃയ പൂർത്തിയാകൂ . മൊബൈൽ നമ്പറിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യണം . അല്ലാത്തപക്ഷം
ഇനിമുതൽ സിലിണ്ടർ ലഭ്യമാകില്ല . ഗ്യാസ് ഏജൻസിയിൽ നൽകിയിട്ടുള്ള വിലാസം താമസ സ്ഥലത്തിൽനിന്ന് വ്യത്യാസമുണ്ടെങ്കിൽ അതും പുതുക്കി നൽകണം . 100 നഗരങ്ങളിലാണ് ആ പദ്ധതി നടപ്പാക്കുന്നത് . ജയ്പ്പൂരിൽ പദ്ധതിക്ക് തുടക്കമായി . വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല . വീട്ടാവശ്യത്തിനുള്ള പാചക വാതക ഉപയോഗത്തിൽ 2030 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തൽ . വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ആവശ്യകതയിൽ 3.3 ശതമാനമാണ് വാർഷിക വളർച്ച . ഈ വളർച്ച സ്ഥിരതയാർജിച്ചതിനാൽ 2030 ൽ ഉപഭോഗം 34 ദശലക്ഷം ടണ്ണിലെത്തും . വർധിച്ചുവരുന്ന ശരാശരി കുടുംബ വരുമാനം പാചകത്തിന് മറ്റു വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കും
എൽപിജിയിലേയ്ക്ക് മാറുന്നതിനാൽ പാരിസ്ഥിതിക – ആരോഗ്യ പ്രശ്നങ്ങൾ കുറയാൻ സഹായിക്കും . അതുകൊണ്ടുതന്നെ എൽപിജിയിലേയ്ക്കുമാറാൻ സഹായിക്കുന്ന വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!