KSDLIVENEWS

Real news for everyone

മനുഷ്യമുടിയിൽ നിർമ്മിച്ച ഉൽപന്നങ്ങൾ കണ്ടെടുത്തു ; ചൈനക്കെതിരെ വംശഹത്യ ആരോപണവുമായി അമേരിക്ക

SHARE THIS ON

വാഷിങ്ടൺ : ചൈനയ്ക്കെതിരെ ആരോപണവുമായി അമേരിക്ക . ചൈനയിലെ ഷിൻജിയാങ്ങിൽ വംശഹത്യക്ക് സമാനമായ കുറ്റകൃത്യങ്ങൾ നടക്കുന്നുവെന്ന ആരോപണമാണ് അമേരിക്ക ഉന്നയിക്കുന്നത് . ‘ വംശഹത്യ അല്ലെങ്കിൽ അതിനോട് വളരെ അടുത്തുനിൽക്കുന്ന പ്രവർത്തനം ഷിൻജിയാങ്ങിൽ നടക്കുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓബ്രിയാൻ വ്യക്തമാക്കി . ആസ്പെൻ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ച ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് . ചൈനയിൽ നിന്നും മനുഷ്യമുടി ഉപയോഗിച്ച് നിർമ്മിച്ച നിരവധി ഉൽപന്നങ്ങൾ യുഎസ് കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട് . അവയെല്ലാം ഷിൻജിയാങ്ങിൽ നിർമ്മിച്ചതാണെന്നും റോബർട്ട് ആരോപിച്ചു . ഉയിപ്പുർ സ്ത്രീകളുടെ തല മുണ്ഡനം ചെയ്ത് മുടി ഉല്പന്നങ്ങൾ നിർമ്മിച്ച് അവ യുഎസിലേക്ക് കയറ്റി അയയ്ക്കുകയാണ് ചൈന ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു . അതേസമയം , ഉയിപ്പുർ , മറ്റു ന്യൂനപക്ഷ മുസ്ലീങ്ങൾ എന്നിവരോടുളള ചൈനയുടെ പെരുമാറ്റത്തെ നേരത്തേ യുഎസ് അപലപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!