KSDLIVENEWS

Real news for everyone

മൊഗ്രാൽ പുത്തൂരിൽ യുവ ഡോക്ടറിൻ്റെ വീട്ടിൽ അതിക്രമിച്ച് കടന്ന് മുഖമൂടി സംഘം കുത്തി കൊലപെടുത്താൻ ശ്രമിച്ച സംഭവം ദൗർഭാഗീകം, എസ്ഡിപിഐ കാസറഗോഡ്‌ മണ്ഡലം സെക്രട്ടറി അൻവർ കല്ലങ്കൈ

SHARE THIS ON

ഗസ്റ്റ് ഹൗസ് : അരാജകത്വവും സ്വാർത്ഥതയും പേറി നടന്ന് ആക്രമണ സ്വഭാവം അഴിച്ച് വിടുന്ന സംഘങ്ങൾ നാടിൻ്റെ ശാന്തിയും സമാധാനവും തകത്ത് അഴിഞ്ഞാടുന്ന കാഴ്ച്ചയാണ് സമീപ ദിവസങ്ങളിലായ് കേരളത്തിൽ ഉടനീളം നാം കണ്ട് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബന്ധുവിൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്ന സമയത്ത് വീടിൻ്റെ കോംപൗണ്ടിനകത്ത് പതിയിരുന്ന അക്രമിസംഘം ന്യൂറോളജിസ്റ്റ് യുവ ഡോക്ടർ ഷാമിൽ നാസറിനെതിരെ നടത്തിയ മുഖമൂടി ആക്രമണം നാടിൻ്റെ ക്രമസമാധാന പ്രഷ്നമാണെന്നും വിഷയത്തിൽ പഴുതടച്ചുള്ള അന്യോഷണം ആവശ്യമാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കണമെന്നും എസ്ഡിപിഐ കാസറഗോഡ് മണ്ഡലം സെക്രട്ടറി അൻവർ കല്ലങ്കൈ ആവശ്യപെട്ടു.

ഇതിൻ്റെ തൊട്ട് ദിവസം മുമ്പാണ് കല്ലങ്കൈ, ചൗക്കി CPCRI കോംപൗണ്ടിനകത്ത് വീട്ടുക്കാർ സ്വന്തം വീട്ടിലേക്ക് പോയ സമയത്ത് മോഷണം നടന്നിരിക്കുന്നത്, പൗരൻ്റെ ജീവനും സ്വത്തിനും നേരെയുള്ള കടന്ന് കയറ്റം തടയാൻ നമ്മുടെ സംവിധാനത്തിന് സാദ്യമാകേണ്ടതുണ്ട് കൊറോണയിൽ പലതും നഷ്ടപ്പെട്ട് മനോനില തെറ്റിയവർ ഇത്തരം കൃത്യത്തിൽ ഏർപ്പെടാനുള്ള സാഹചര്യം കൂടുതലാണെന്നും എല്ലാ മേഖലയിലും സർക്കാരിൻ്റെ സംരക്ഷണം ആവശ്യമാണെന്നും പോലീസ് നൈറ്റ് പെട്രോളിംഗ് കാര്യക്ഷമമാക്കണമെന്നും സംശയാസ്പഥ സാഹചര്യത്തിലുള്ളവരെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!