KSDLIVENEWS

Real news for everyone

രാഹുൽ ഗാന്ധി കണ്ണൂരിലെത്തി: വൻ സുരക്ഷ; പ്രതിഷേധ റാലിയിൽ പങ്കെടുക്കും

SHARE THIS ON

കണ്ണൂർ∙ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി എത്തി. രാവിലെ 8:45നാണ് കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. എകെജി സെന്ററിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും രാഹുലിന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലും വൻ സുരക്ഷയാണു പൊലീസ് ക്രമീകരിച്ചിരിക്കുന്നത്.


മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിട്ടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിങ്ങിലും എംപി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും.

ജൂലൈ രണ്ടിന് നെന്മേനിയിലെ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത ശേഷം രാഹുൽഗാന്ധി മലപ്പുറത്തേക്ക് പോകും. വണ്ടൂരില്‍ സംഘടിപ്പിക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ജൂലൈ മൂന്നിനും മലപ്പുറത്തെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം വൈകിട്ടോടെ ഡൽഹിക്ക് മടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!