KSDLIVENEWS

Real news for everyone

ബോംബേറ് കോണ്‍ഗ്രസ് ശൈലി അല്ല:യുഡിഎഫിനെതിരെ ആരോപണം എന്തടിസ്ഥാനത്തില്‍, പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തട്ടെ -വിഡി സതീശന്‍

SHARE THIS ON

കണ്ണൂര്‍ : ബോംബേറ് (bomb attack)കോണ്‍ഗ്രസ് ശൈലി (congress style)അല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(vd satheesan). ആക്രമണം കോണഗ്രസോ യു ഡി എഫോ അറിഞ്ഞല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരോ യു ഡി എഫ് പ്രവര്‍ത്തകരോ ഇത് ചെയ്യില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ പ്രതിരോധത്തിലായ സമയത്ത് അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി നടത്തിയ ആക്രമണമാണിതെന്ന് വി ഡി സതീശന്‍ ആരോപിച്ചു

അക്രമം നടന്ന ഉടന്‍ സ്ഥലം സന്ദര്‍ശിച്ച എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ , കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് ഈ പ്രസ്താവന. എന്ത് തെളിവാണ് ിഇ പി ജയരാജന്‍റെ പക്കലുള്ളത് . സി സി ടി വി കാമറയില്‍ പോലും വ്യക്തത ഇല്ലെന്നാണ് പറയുന്നത്, അങ്ങനെയെങ്കില്‍ അക്രമി കോണ്‍ഗ്രസുകാരനാണെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും വി ഡി സതീശന്‍ ചോദിച്ചു.


സര്‍ക്കാരിനെ വരിഞ്ഞുമുറുക്കി പ്രതിരോധത്തിലാക്കിയ പ്രതിപക്ഷത്തിന് ബോബേറ് നടത്തി അക്രമം ഉണ്ടാക്കേണ്ട സാഹചര്യം ഇല്ല. പൊലീസ് അന്വേഷണത്തില്‍ എല്ലാം തെളിയട്ടെ. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി അന്വേഷിച്ച്‌ സത്യം കണ്ടെത്തട്ടെ -പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു

എംപി ഓഫിസ് ആക്രമണത്തിന് പിന്നാലെ കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന്‍റെ പ്രാധാന്യം കുറയ്ക്കാന്‍ സി പി എം തന്നെ ആസൂത്രിതമായി നടത്തിയ ആക്രമണമാണോയെന്ന് സംശയമുണ്ട്. സംസ്ഥാനത്തൊട്ടാകെ പ്രശ്നങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് സി പി എം ശ്രമമെന്നും വി ഡി സതീശന്‍ പറഞ്ഞു.

അക്രമം നടന്ന ഉടന്‍ സി പി എം പ്രസ്താവന വന്നു. അത് നേരത്തെ തയാറാക്കിയ പ്രസ്താവനയാണോ എന്ന് സംശയം ഉണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു .

എകെജി സെന്‍റര്‍ ആക്രമണം ഇപി ജയരാജന്‍റെ തിരക്കഥ;സിസിടിവിയില്‍ ഒന്നും പെടാതെ അക്രമി കടന്നതെങ്ങനെയെന്നും കെ സുധാകരന്‍

കണ്ണൂര്‍ : എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാന്‍ ജയരാജന്‍ ഗുണ്ടകളെ വച്ച്‌ നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദര്‍ശന പ്രാധാന്യം ഇല്ലാതാക്കാന്‍ ആണ് സി പി എം ശ്രമം. കാമറകളില്‍ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരന്‍ ചോദിച്ചു.അക്രമം നടന്ന ഉടന്‍ അവിടെ എത്തിയ ഇ പി ജയരാജന്‍ എങ്ങനെയാണ് അത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജന്‍ ആരോപണം ഉന്നയിക്കുന്നതെന്നും ഇ പി ജയരാജന്‍ ചോദിച്ചു

പൊലീസ് കാവല്‍ ഉള്ള , സി സി ടി വി കാമറ ഉളള എ കെ ജി സെന്‍ററിന് നേരെ നടന്ന ആക്രമണം തിരക്കഥയുടെ ഭാഗമാണ്. ഇത് ചെയ്തത് സി പി എം ഗുണ്ടകളെ നിയന്ത്രിക്കുന്ന ഇ പി ജയരാജനാണ്. തിരുവനന്തപുരത്തെ ഗുണ്ടകളെ വച്ച്‌ ഇ പി ജയരാജന്‍ ചെയ്ത അക്രമം ആണിതെന്നും കെ സുധാകരന്‍ ആരോപിച്ചു.

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തുമ്ബോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ആരെങ്കലും ഇത്തരമൊരു മണ്ടത്തരത്തിന് മുതിരുമോ? അങ്ങനെ കരുതുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ വിഡിഢികളായിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വാര്‍ത്തയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ ഇ പി ജയരാജന്‍ തന്നെ ചെയ്ത അക്രമമാണിത്-കെ സുധാകരന്‍ പറഞ്ഞു

സി സി ടി വി കാമറ ചുറ്റും ഉള്ള എ കെ ജി സെന്‍ററിലെ ഒരു കാമറയില്‍ പോലും വ്യക്തമാകാത്ത തരത്തില്‍ അക്രമി രക്ഷപെട്ടു എങ്കില്‍ അത് എ കെ ജി സെന്‍ററിനെ കുറിച്ച്‌ കൃത്യമായി അറിയുന്ന ആള്‍ ആകണം. ബോംബേറ് കോണ്‍ഗ്രസ് രീതി അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ പി സി സി ഓഫിസ് ആക്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു. ദൃശ്യങ്ങള്‍ വ്യക്തമായിരുന്നു. എന്നാല്‍ എ കെ ജി സെന്‍റര്‍ ആക്രമണ ദൃശ്യങ്ങളില്‍ ഒന്നും വ്യക്തമാകുന്നില്ലെന്ന് പറയുന്നു. ഇത് തന്നെ ആക്രമണം നാടകമാണെന്ന് വ്യക്തമാക്കുന്നതാണെന്ന് കെ സുധാകരന്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!