റിപ്പോ ഉയര്‍ത്തി, പലിശയുംകൂടി: ലഘുസമ്പാദ്യ പദ്ധതികളുടെ ആദായത്തില്‍ മാറ്റമില്ല

പണപ്പെരുപ്പവും പലിശനിരക്കും ഉയര്‍ന്നിട്ടും സാധാരണക്കാരുടെ ആശ്രയമായ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റംവരുത്താതെ സര്‍ക്കാര്‍. നിലവിലുള്ള പലിശ നിരക്കുതന്നെ ജൂലായ്-സെപ്റ്റംബര്‍ പാദത്തിലും തുടരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
ഒമ്പതാം തവണയാണ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലാണ് ഒടുവില്‍ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേയ്ക്ക് പലിശ താഴ്ത്തുകയാണ് അന്ന് ചെയ്തത്.
പിപിഎഫ് ഉള്‍പ്പടെയുള്ളവയുടെ പലിശ പരിഷ്‌കരിക്കുന്നതിന് മാനദണ്ഡമാക്കുന്ന 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്ര ആദായം 7.40 ശതമാനത്തിലെത്തിയിട്ടും നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

