ദുബായ് മലബാർ കലാ സാംസ്കാരിക വേദി എ പ്ലസ്സ് മീറ്റ് നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉൽഘാടനം ചെയ്തു

കഴിഞ്ഞ രണ്ടര ദശാബ്ദകാലത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് വിദേശത്തും സ്വദേശത്തും സ്ത്യുത്യർഹമായ പ്രവർത്തനം നടത്തിവരുന്ന ദുബായ് മലബാർ കലാ സാംസ്കാരിക വേദി കുമ്പള പഞ്ചായത്ത് പരിതിയിൽ നിന്നും ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ സംഗമം എ പ്ലസ്സ് മീറ്റ്. മികവ് 2022 കല്ലങ്കൈ സൺറോക്ക് റസ്റ്റോറന്റിൽ വെച്ചു നടത്തി. സംഗമം കാസറഗോഡ് ലോക്സഭാംഗം രാജ്‌മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്തു. വിജയികൾക്കുള്ള ഉപഹാരവും ചടങ്കിൽ എം പി വിതരണം ചെയ്തു. എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥീരം സമിതിഅദ്ധിക്ഷനുമായ അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു.പ്രമുഖ മാധ്യമ പ്രവർത്തകൻ ടി എ ഷാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ഗൾഫ് മാധ്യമ പ്രവർത്തകൻ കെ എം അബ്ബാസ് പ്രഭാഷണം നടത്തി വെസ്റ്റ് ഗോൾഡ് എം ടി സമീർ തളങ്കര,കെഎംസിസി കാസറഗോഡ് മണ്ഡലം വൈസ് പ്രസിഡണ്ട് സുബൈർ തളങ്കര മുഖ്യ അതിഥികളായിരുന്നു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ്, വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാർ, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സഫൂറ,ബി എ റഹ്‌മാൻ ആരിക്കാടി, നസീമ ഖാലിദ്, ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുകുമാരൻ കുതിരപാടി, സി വി ജെയിംസ്, ഹനീഫ് പാറ,പഞ്ചായത്ത് അംഗം സുലോചന, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ വി പി അബുൽ ഖാദർ, ടി എം ഷുഹൈബ്, മജീദ് തെരുവത്ത്, അസീസ് കളത്തൂർ, എം പി ഖാലിദ്, ഖലീൽ മാസ്റ്റർ, za മൊഗ്രാൽ,സിദ്ദീഖ് ദണ്ഡഗോളി,ജഹ്ഫർ മൊഗ്രാൽ അലിമാവിനകട്ട സംബന്ധിച്ചു
സത്താർ ആരിക്കാടി നന്ദി പറഞ്ഞു

