KSDLIVENEWS

Real news for everyone

വിഷമദ്യ ദുരന്തം
പഞ്ചാബിൽ മരിച്ചവരുടെ എണ്ണം 38 ആയി. ഏഴ് പേർ കൂടി അറസ്റ്റിൽ

SHARE THIS ON

അമൃത്സർ : പഞ്ചാബിലെ മൂന്ന് ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 38 ആയി . സംഭവത്തിൽ ഏഴ് പേരെ കൂടി അറസ്റ്റ് ചെയ്തു . നേരത്തേ ബൽവീർ കൗറെന്ന സ്ത്രീയെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു . കഴിഞ്ഞ 48 മണിക്കൂറിന് ഇടയിലാണ് അമൃത് സർ , ബട്ടാല , തൻതരൺ എന്നിവിടങ്ങളിൽ സംഭവം നടന്നത് . അമൃത്സറിൽ മാത്രം പതിനഞ്ച് പേർ മരിച്ചു . വിഷമദ്യ ദുരന്തത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് . കൂടുതൽ ആളുകൾ മദ്യം കഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അഞ്ച് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട് . സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മദ്യനിർമ്മാണശാലകൾക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!