രാജ്യസഭാ എംപി അമർസിങ്ങ് അന്തരിച്ചു. സമാജ് വാദി പാര്‍ട്ടി മുൻ നേതാവും കൂടിയായിരുന്നു.

സമാജ് വാദി പാർട്ടിയുടെ നേതാവും മുന്‍രാജ്യസഭാ എംപിയുമായിരുന്ന അമര്‍ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. നിലവില്‍ രാജ്യസഭാ അംഗമാണ്. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. സിംഗപ്പൂരില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
2013-ല്‍ കിഡ്നിയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ദുബായില്‍ വച്ച് അമര്‍സിംഗ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്‍്റെ ആരോഗ്യനില വീണ്ടും വഷളാവുകയും സിംഗപ്പൂരില്‍ എത്തിച്ച് ചികിത്സ ആരംഭിക്കുകയും ചെയ്തു. പിന്നീട് വീണ്ടും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് അദ്ദേഹം വിധേയനായി.
ഇതിനിടെ വയറിലെ മുറിവില്‍ നിന്നും അണുബാധയുണ്ടാവുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. സിംഗപ്പൂരില്‍ നിന്നും അമര്‍സിംഗിന്‍്റെ മൃതദേഹം ദില്ലിയില്‍ എത്തിക്കാനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചിട്ടുണ്ട്.