കിഡ്‌നി രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പോവുന്നു; പ്രാര്‍ത്ഥിക്കണമെന്ന് മഅ്ദനി
ബെംഗളൂരു: കിഡ്‌നി രോഗം മൂര്‍ഛിച്ചതിനാല്‍ നാളെ ആശുപത്രിയിലേക്ക് മാറുകയാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കിഡ്‌നിയുടെ അസ്വസ്ഥത കൂടുതലാണ് ക്രിയാറ്റിന്‍ വര്‍ധിക്കുകയും GFR വല്ലാതെ കുറയുകയും ചെയ്തിരിക്കുന്നു. നാളെ ആശുപത്രിയിലേക്കു പോവുകയാണ്.(ഇന്‍ശാ അല്ലാഹ്) എന്റെ പ്രിയ സഹോദരങ്ങള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം-അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.