ദുബായ് കെ.എം.സി.സി. കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ഭക്ഷണകിറ്റ് വിതരണം തുടങ്ങി

കാസർഗോഡ് : ദുബായ് കെ എം സി സി മുനിസിപ്പൽ കമ്മിറ്റിയുടെ പട്ടിണി രഹിത നഗരസഭ എന്ന ത്വആം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം കുടുംബങ്ങള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ലുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി.എം. മുനീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ ഭക്ഷണകിറ്റിന്റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, വൈസ് പ്രസിഡണ്ടുമാരായ ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ദുബായ് കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ ടി.ആര്‍. ഹനീഫ, ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്ക്മാന്‍ തളങ്കര, എ. എ. അസീസ്, ഹസൈനാര്‍ തോട്ടുംഭാഗം, സലിം ചേരങ്കൈ, സി. എ. അബ്ദുല്ലക്കുഞ്ഞി, ഹാരിസ് ബെദിര, സഹീര്‍ ആസിഫ്, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, അജ്മല്‍ തളങ്കര, അഷ്ഫാക്ക് അബൂബക്കര്‍, ഫിറോസ് അടുക്കത്ത്ബയല്‍, ഹസൈനാര്‍ തളങ്കര, മുഹമ്മദ് ഖാസിയാറകം, ഹസ്സന്‍ കുട്ടി പതിക്കുന്നില്‍, ബഷീര്‍ ചേരങ്കൈ, ഹനീഫ് ചേരങ്കൈ, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ക്ക്, ഗഫൂര്‍ പള്ളിക്കാല്‍, മജീദ് തെരുവത്ത്, ഇബ്രാഹിം ഖാസിയാറകം, സിദ്ദഖ് ചക്കര, ഷാനവാസ് മാര്‍പ്പനടുക്കം സംബന്ധിച്ചു. ഗഫൂര്‍ ഊദ് സ്വാഗതവും ഖാലിദ് പച്ചക്കാട് നന്ദിയും പറഞ്ഞു.