സൗദിയിൽ ഇന്ന് 898 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 718 പേര്‍ക്ക് രോഗമുക്തി ; 32 മരണം
റിയാദ്: സൗദി അറേബ്യയില്‍ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍കുറവ് രേഖപ്പെടുത്തി. മാസങ്ങളോളം ആയിരത്തിന് മുകളിലുണ്ടായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ നാലു ദിവസമായി ആയിരത്തില്‍ താഴെയാണ്.
ഇതാദ്യമായാണ് എണ്ണൂറിലെത്തിയത്.
ഇന്ന് 898 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 718 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 32 പേര്‍ മരിച്ചു. വിവിധ ആശുപത്രികളില്‍ 21227 പേരാണ് ചികിത്സയിലുള്ളത്. 1519 പേരുടെ നില ഗുരുതരമാണ്.
ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 316670 ആയും മരിച്ചവരുടെ എണ്ണം 3929 ആയും ഉയര്‍ന്നു. 291514 ആണ് രോഗമുക്തരുടെ എണ്ണം.