ടോമിൻ തച്ചങ്കരിക്കും, അരുൺ കുമാർ സിൻഹയ്ക്കും ഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കിരിക്കും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ ഡെപ്യൂട്ടേഷനില്‍ സേവനമുഷ്ടിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹയ്ക്കുമാണ് സ്ഥാനക്കയറ്റം നല്‍കുന്നത്.
രണ്ട് പേരും 1987 ലെ കേരള കേഡറിലെ ഉദ്യോഗസ്ഥരാണ്. നിലവില്‍ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ആര്‍ ശ്രീലേഖ തുടങ്ങിയരാണ് കേരളത്തില്‍ ഡിജിപി റാങ്കിലുളള പോലിസ് ഉദ്യോഗസ്ഥര്‍.