KSDLIVENEWS

Real news for everyone

നവദമ്പതികള്‍ സഞ്ചരിച്ച കാർ സ്റ്റേഷന് മുന്നിലിട്ട് വധുവിന്റെ സഹോദരൻ കത്തിച്ചു

SHARE THIS ON

തേനി ∙ സഹോദരി പ്രണയവിവാഹം കഴിച്ചതിന്റെ വിരോധത്തിൽ സഹോദരൻ സ്റ്റേഷനിലെത്തി വധൂവരന്മാർ സഞ്ചരിച്ചിരുന്ന വാഹനം കത്തിച്ചു. തേനി ചിന്നമനൂരിലാണു സംഭവം. ചിന്നമനൂർ സ്വദേശിയുടെ വിവാഹത്തിനു ശേഷമാണു സംഭവം. പ്രണയവിവാഹമായിരുന്നു. മകളെ കാണാനില്ലെന്ന പരാതിയുമായി വധുവിന്റെ പിതാവ് ചിന്നമനൂർ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ പ്രശ്നമുണ്ടാക്കുമെന്നു ഭയന്ന് വിവാഹത്തിനു ശേഷം ദമ്പതികൾ അതേ സ്റ്റേഷനിൽ അഭയം തേടി.

പൊലീസ് ബന്ധുക്കളെ സ്റ്റേഷനിലേക്കു വിളിപ്പിച്ച് ചർച്ച നടത്തുന്നതിനിടെ വധുവിന്റെ സഹോദരനും സംഘവും സ്ഥലത്തെത്തി ദമ്പതികൾ സഞ്ചരിച്ച ആഡംബര കാർ സ്റ്റേഷനു മുൻപിൽ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു. വാഹനം പൂർണമായി കത്തിനശിച്ചു. സംഭവത്തിനുശേഷം കടന്നുകളഞ്ഞ വധുവിന്റെ സഹോദരൻ നല്ലപെരുമാളിനെ (26) പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!