KSDLIVENEWS

Real news for everyone

സ്‌കൂളിലേക്കുള്ള യാത്രാമധ്യേ അപകടം; പ്രിന്‍സിപ്പലിനും ഭര്‍ത്താവിനും ദാരുണാന്ത്യം, സംഭവം പുനലൂരില്‍

SHARE THIS ON

കൊല്ലം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം. പുനലൂര്‍ ദേശീയപാതയിലെ കലയനാട് ജംങ്ഷനിലാണ് അപകടമുണ്ടായത്. നഗരസഭാ മുന്‍ കൗണ്‍സിലറും കലയനാട് ചൈതന്യ സ്‌കൂളിലെ പ്രിന്‍സിപ്പാളുമായ സിനി ലാലന്‍, ഭര്‍ത്താവ് ലാലന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഭാര്യയെ സ്‌കൂളിലേക്ക് കൊണ്ട് പോകുകയായിരുന്നു ഭര്‍ത്താവ്. ഇതിനിടെ ലോറിയുമായി കൂട്ടിയിടിക്കുകയും ഇരുവരും ലോറിക്കടിയില്‍ അകപ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി. എന്താണ് അപകടകാരണമെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!