കെ-റെയില്‍ പരാമര്‍ശിച്ചില്ല; ഗതാഗത മേഖലയുടെ വികസനത്തിന് മോദിയോട് സഹായമഭ്യര്‍ഥിച്ച് പിണറായി

കൊച്ചി: കേരളത്തിലെ ഗതാഗത വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണമാണ് എൻ.എച്ച് – 66ന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പദ്ധതി എത്രയും പെട്ടെന്ന് കേന്ദ്രം അംഗീകരിക്കണമെന്നും അഭ്യർത്ഥിച്ചു.
വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വെച്ച് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ഇക്കാര്യം അഭ്യർത്ഥിച്ചത്.
“എൻ.എച്ച് – 66ന്റെ വികസന പ്രവര്‍ത്തനം വളരെ വേഗത്തിലാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഇത് സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും സഹകരണത്തിന്റെ ഉദാഹരണാണ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പിന് 25 ശതമാനം തുക സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഗതാഗത മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പ്രോപ്പോസൽ എത്രയും പെട്ടെന്ന് കേന്ദ്ര സർക്കാർ അംഗീകരിക്കണം” – പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

