കച്ചവടസ്ഥാപനങ്ങളിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ 15 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

കോളിയടുക്കം : ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ കച്ചവടസ്ഥാപനങ്ങളിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ 15 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്നായി 25,000 രൂപ പിഴയും ഈടാക്കി. നിരോധിത പ്ലാസ്റ്റിക്കുകൾ നിർബന്ധമായും കച്ചവടസ്ഥാപനങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ അറിയിച്ചു.

