KSDLIVENEWS

Real news for everyone

മഴയിൽ കുതിർന്ന സ്ക്കൂൾ ഓർമ്മകളിൽ പ്രവാസിയുടെ മഴ; റച്ചു ചെടേക്കാൽ

SHARE THIS ON

പ്രവാസ ചിവിതത്തിനിടയിൽ കുളി റൂമിൽ കുളിക്കുന്നതിനിടയിൽ എന്നും എന്റെ’ സ്ക്കൂൾ ജീവിതം ഓർമ്മയിൽ ഓടി എത്തും. ആ ശവറിൽ നിന്ന്’ വിഴുന്ന തുള്ളികൾ എന്റെ മഴ തുള്ളിയായ് മാറും .മഴക്കാലത്ത് ഉമ്മ ചൂടാക്കിത്തന്ന അതേ ചൂടായിരിക്കും ഹീറ്ററിൽ നിന്ന് വരുന്ന ഒരോ തുള്ളിക്കും
എൻ്റെ ബാല്യത്തേക്ക് ഓർമ്മകളെ കൊണ്ടു പോകുകയാണ്. പുത്തൻ കുടയും ട്ടങ്കീസിന്റെ ബാഗും സ്ലൈയിറ്റു ഗഡ്ഡിയും അതിന്റെ ഒരു മണം ഒരിക്കലും മനസിൽ നിന്ന് തിരിച്ച് കിട്ടാത്ത ഒരു മാസ്മരിക ലേകം പെൻസലിൻ്റെ അറ്റത്ത് ഉള്ള ആ റബറിന്റെ മണം ഇന്നും മാറിട്ടില്ല.

ആ പുളി ഉപ്പേരിയുടെ കവർ ഭൂമറിൻ്റെ സ്റ്റിക്കർ കൈയിൽ പരസ്പരം ഒട്ടിച്ചു കളിച്ചതും ഓർമ്മകളുടെ പാടപുസ്തകവുമായ്

കുട ഉണ്ടായിട്ടും മഴ നനഞ്ഞ് വീട്ടിലെത്തുമ്പോൾ ഉമ്മയുടെ ശകാരം കേൾക്കാതെ കടലാസു തോണിയെടുത്ത് വീണ്ടും മഴയത്ത് ചെളി വെള്ളത്തിൽ കളിച്ച കാലം ഇന്ന് ഈ കാലത്ത് പുതിയ തലമുറക്ക് വെറും സ്വപ്നമായ് മാറി

സ്കൂളിൽ ചെന്ന് നനഞ്ഞ് കുളിച്ചുള്ള ആ ഇരിപ്പ് മാത്രമാണ് ഒരേയൊരു വിഷമം.

വീണ്ടും വൈകുന്നേരം, നിർത്താതെ തകർത്തു പെയ്യുന്ന പെരുമഴയിലേയ്ക്ക്‌ ഇറങ്ങുകയായി.വൈകുന്നേരത്തെ യാത്രയാണ് കൂടുതൽ രസകരം.കുടയെല്ലാം മടക്കി ബാഗിൽ വച്ചൊരു നടത്തമാണ്.മഴയിൽ കുളിച്ച്‌..കുട ചൂടിയാലും ഗതി ഇത് തന്നെ.പിന്നെ ഓരോ കളികൾ യാത്രയ്ക്ക് കൂട്ടാവും.ഏറുപന്ത്,പുല്ലേൽ ചവിട്ട്‌,അന്താക്ഷരി തുടങ്ങിയവയാണ് അതിൽ പ്രധാനം.നേരം ഇരുട്ടിത്തുടങ്ങിയത്തിന് ശേഷം മാത്രമേ മഴക്കാലത്ത് ഞങ്ങൾ വീട്ടിൽ എത്തിയിരുന്നുള്ളു‌.ചെന്ന ഉടനെ നനഞ്ഞ തുണികൾ ഊരിയെറിഞ്ഞു അടുക്കളയിലേക്ക് ഒരോട്ടമാണ്.കയ്യിൽ പുസ്തകമടങ്ങിയ ബാഗും ഉണ്ടാകും.അവിടെ കഴിക്കാൻ എന്തെങ്കിലും ഉമ്മ വിളമ്പി വച്ചിട്ടുണ്ടാവും.ഞങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉമ്മ നനഞ്ഞ പുസ്തകമോരോന്നും അടുപ്പിനു മുകളിൽ പിടിച്ചു ഉണക്കുകയാവും.പിന്നെ കത്തിച്ചു വച്ച മണ്ണെണ്ണ വിളക്കിനരുകിൽ ഇരുന്നു പഠനം,ഹോം വർക്ക്,അങ്ങനെ

നനഞ്ഞ രാത്രി വീണ്ടുമൊരു പ്രഭാതത്തിനു വഴി മാറുമ്പോൾ മടി പിടിച്ച മനസ്സുമായ് ഞങ്ങൾ മഴയിലേയ്ക്ക് ഇറങ്ങിയിട്ടുണ്ടാവും; ആവേശകരമായ മറ്റൊരു പകലിന്റെ കഥ പറയാൻ..

കുറെ കഴിഞ്ഞ് ക്ലാസ് ഉയർന്നപ്പോൾ കളർ ട്രസ്സ് ഇട്ട് വന്നപ്പോൾ പിരടി പിടിച്ച് ശാസിചതും ക്ലാസ് ടീച്ചർ ക്ലാസിൽ നിന്ന് പുറത്താക്കിയതും എല്ലാ ഓർമ്മകൾ ഓടി വിളിക്കുന്നു

പ്രണയത്തിൻറെ വാതിൽ അവളിലേക്ക് ആദ്യമായ് തുറന്നതും
പിന്നിട് അവളെ കാണാൻ വേണ്ടി മാത്രം സ്ക്കുളിൽ പോയതും
ജൂണും’ മഴയും ഒന്നിക്കുന്ന ആ മാസ്മരിക ലോകം ഇന്നത്തെ തല മുറക്ക് എല്ലാം ചെറിയ ഒരു മൊബൈലിൽ ഒതുങ്ങി എന്നോർക്കുമ്പോൾ വല്ലാത്ത വേദനയാണ്.

ബസ്സിൻ്റെ പിറകിലേ സീറ്റിനടുത്ത്
സ്റ്റപിന് വെച്ച ടയറിൻറെ മുകളിൽ ഇരുന്ന് പോയ ആ സുഖം ഇന്നത്തെ തല മുറക്ക് വെറും’ സ്വപ്നം മാത്രം…

ഇന്ന് പുത്തനുടുപ്പ് ഇല്ല
പുതിയ കുടയില്ല
പുതിയ സഹപാടികൾ ഇല്ല
പുത്തൻ ബാഗില്ല
എല്ലാം കനൽ പാടുകളായി മാറി

മറ്റൊരു മഴക്കാലം കൂടി കാലത്തിനു വഴിമാറുമ്പോൾ എന്നും മഴയെ സ്നേഹിച്ചിരുന്ന ഒരു സ്കൂൾ കുട്ടി ഇവിടെ ഈ മരുഭൂമിയിൽ ഒരിക്കൽ കൂടി ഏകനാകുന്നു. പൊള്ളുന്ന വേനലിന്റെ ശൂന്യതയിലേയ്ക്കു നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൻ മറ്റൊരു മഴക്കാലത്തിനായി കാത്തിരിക്കുന്നു. ഒരിക്കൽ കൂടി കോരിച്ചൊരിയുന്ന മഴ നനഞ്ഞു കൊണ്ട്‌ സ്കൂളിലേയ്ക്ക് നടക്കുന്ന ആ പഴയ കുട്ടിയാകാൻ കൊതിച്ചു കൊണ്ട്..

എല്ലാം പഴയത് പോലെ ആകുമെന്ന വിശ്വാസത്തേടെ….. നിങ്ങളുടെ സ്വന്തം ….
റച്ചു ചെടേക്കാൽ .ദുബൈ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!