KSDLIVENEWS

Real news for everyone

മകളുടെ വിവാഹം ക്ഷണിക്കാൻ പോകവെ അപകടം: ഭർത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

SHARE THIS ON

മാങ്കാംകുഴി (ആലപ്പുഴ): മകളുടെ കല്യാണം വിളിക്കാൻ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി മരിച്ചു. കഴിഞ്ഞ ഇരുപത്തിയേഴിനായിരുന്നു അപകടം. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ തുളസി എസ്. നായർ (55) ആണ് മരിച്ചത്.

എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് ശശി കെ. നായർ (64) അപകട ദിവസം തന്നെ മരിച്ചിരുന്നു. മാങ്കാംകുഴി പാറക്കുളങ്ങരയിൽ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

മെയ് പത്തിന് ആയിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. തുളസിയുടെ സംസ്‌കാരം വ്യാഴാഴ്ച 3.30-ന്. മക്കൾ: അഭിഷേക്, അഭിരാമി. മരുമകൾ: അനില. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!