KSDLIVENEWS

Real news for everyone

വിവാഹാഭ്യർഥന ഐപിഎൽ മത്സരത്തിനിടെ; ചെന്നൈ താരം ദീപക് ചാഹറിനു മാംഗല്യം

SHARE THIS ON

ന്യൂഡൽഹി∙ ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹറിനു മാംഗല്യം. പ്രതിശ്രുതവധു ജയ ഭരദ്വാജുമായുള്ള വിവാഹം ഇന്നലെ (ജൂൺ 1) ആഗ്രയിൽവച്ചു നടന്നു. വിഹാഹത്തിന്റെ ചിത്രം ദീപക് ചാഹറിന്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചാഹർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇരുവരുടെയും മെഹന്ദിയിടൽ ചടങ്ങിന്റെയും, വിവാഹത്തിനു മുന്നോടിയായുള്ള മറ്റു ചടങ്ങുകളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു.

CRICKET
എസ്.ജി 250; സുരേഷ് ഗോപിക്ക് രാജസ്ഥാന്റെ സ്നേഹ സമ്മാനം ടീം ജഴ്സി: നന്ദി പറഞ്ഞ് താരം!
ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ദീപക് ചാഹറിന്റെ വിവാഹ ചിത്രം പങ്കുവച്ച രാഹുൽ ചാഹർ ഇങ്ങനെ കുറിച്ചു, ‘ഏറെ മംഗളകരമായ വിവാഹ ജീവിതം ആശംസിക്കുന്നു. നിന്നെയോർത്ത് വളരെയധികം സന്തോഷിക്കുന്നു. വളരെ മികച്ച വിവാഹജീവിതം ആശംസിക്കുന്നു. ഏറെ സ്നേഹം.’ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടുത്തിരുന്നെങ്കിലും, പിന്നീടു തുടർച്ചയായി പരുക്കിന്റെ പിടിയിലായ ദീപക് ചാഹറിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമായിരുന്നു.

അതേ സമയം, ദീർഘകാലം സുഹൃത്തായിരുന്ന ഇഷാനി ജോഹറുമായുള്ള രാഹുൽ ചാഹറിന്റെ വിവാഹം കഴിഞ്ഞ മാർച്ചിൽ ഗോവയിൽവച്ചാണു നടന്നത്. ഐപിഎൽ സീസൺ തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപായിരുന്നു വിവാഹം. പഞ്ചാബ് കിങ്സ് താരമായ രാഹുൽ ചാഹർ ഐപിഎൽ സീസണിൽ 13 കളിയിൽ 25.71 ശരാശരിയിൽ 14 വിക്കറ്റാണു വീഴ്ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!