സന്ദര്‍ശക വീസക്കാര്‍ക്ക് യുഎഇയില്‍ 30 ദിവസം കൂടി താമസം നീട്ടാം

60 ദിവസത്തെ സന്ദര്‍ശക വീസയില്‍ യുഎഇയിലെ വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തിനകത്ത് 30 ദിവസത്തേയ്ക്ക് കൂടി താമസം നീട്ടാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് (െഎ സിഎ), ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്‌എ) എന്നിവയാണ് തീരുമാനം അറിയിച്ചത്. ഇമിഗ്രേഷൻ ആൻഡ് സിറ്റിസണ്‍ഷിപ്പ് പ്രോഗ്രാം (െഎസിപി) ന്റെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെര്‍മിറ്റ് പരിഷ്കരണങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ യുഎഇ വീസാ നടപടിക്രമങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. െഎസിഎ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, 30 അല്ലെങ്കില്‍ 60 ദിവസത്തെ സന്ദര്‍ശക വീസ കൈവശമുള്ള വ്യക്തികള്‍ക്ക് ഇപ്പോള്‍ 30 ദിവസത്തെ അധിക താമസത്തിന് അര്‍ഹതയുണ്ടെന്നാണ്. കൂടാതെ, സന്ദര്‍ശക വീസ പരമാവധി 120 ദിവസത്തേയ്ക്കാണ് നീട്ടാനാകുക. ഇതിനായി ഉപയോക്താവ് തങ്ങളുടെ വീസാ ഏജൻറുമായി ബന്ധപ്പെടണം.