KSDLIVENEWS

Real news for everyone

ബദിയഡുക്കയിലെ വസ്ത്ര വ്യാപാരിയുടെ കുറിപ്പ് വൈറലാകുന്നു

SHARE THIS ON

പ്രിയമുള്ള വസ്ത്രവ്യാപാര സുഹൃത്തുക്കളെ…!
ബദിയടുക്ക ടൗണിലെ നമ്മുടെ അവസ്ഥ വളരെയധികം ദയനീയമായി തുടരുന്നു. നമ്മുടെ എല്ലാ സീസണുകളും കണ്ണുനീറുകളും നഷ്ടങ്ങളും നമ്മുക്ക്‌ സമ്മാനിച്ച് കടന്നുപോയി ഇപോഴത്തെ ഈ ഒരു സീസണിൽ അവസാന ദിവസങ്ങളിൽ മൂന്ന് ദിവസമെങ്കിലും നമുക്ക്‌തുറക്കാൻ കഴിയും എന്ന് വിചാരിച്ചിരിക്കുമ്പൊ ..പക്ഷെ അതും അസ്തമിച്ചു. ജില്ലാ ഭരണകൂടം കനിയുന്നില്ല. ഇന്നലെ ഇതിനായി യൂണിറ്റ് നോതാക്കളടക്കം ഒരുമിച്ചു നമുക്ക്‌കടതുറക്കാൻ എല്ലാ ഏമാന്മാരുടെ വാതിലുകളും മുട്ടി കാത്തിരുന്നു.നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും അവതരിപ്പിച്ചു അവരെന്നും കനിഞ്ഞില്ല ഇനിയെന്താണ് എന്ന് അറിയില്ല ആരെയും കുറ്റപെടുത്താനില്ല
ഇനിയെങ്കിലും കർശനമായും സംഘന ഒരു നിലപാട് സ്വീകരിക്കണം.
ചില നിർദേശങ്ങൾ മുന്നോട്ടു വെക്കുന്നു
ഇപോൾ നിലവിലുള്ള അശാസ്ത്രീയമായ സമയക്രമം ഒഴിവാക്കി സമയം ദീർഘിപ്പിക്കുക, ചുരുങ്ങിയ സമയത്ത് ആളുകൾ കൂടുന്നത് വീഡിയോ ഫോട്ടോകൾ എടുത്തു പ്രചരിപ്പിക്കുന്ന സാഹചര്യം വ്യാപാരി കളെ ബാധിക്കുന്നു
പെട്ടെന്ന് ഒരു ടൗൺ അടച്ചിടാൻ പറയുബോൾ അത് വ്യാപാരികളുമായി കൂടിയാലോജന നടത്തുക,
അടച്ചിടുന്ന ദിവസങ്ങളിൽ വാടക നിർബന്ധമായും ഒഴിവാക്കാൻ സർക്കാർ നിയമം കെണ്ട് വരണം കാരണം ഒരു വ്യാപാരിയും സ്വന്തം തീരുമാനം പ്രകാരമല്ല കട അടച്ചിടുന്നത് ഇത് വരെ തിരിച്ചും മറിച്ചും ആണ് വാടക കൊടുത്ത് പോരുന്നത്. സീസൺ എല്ലാം നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനി പിടിച്ചു നിൽക്കാൻ സാധ്യമല്ല
ഇനി കടതുറക്കുകയാണെങ്കിൽ എല്ലാവരും അവശ്യ സാധനമുൾപ്പെടെ ഒന്നിച്ചേ തുറക്കൂ എന്ന നിലപാട് കർശനമായി സ്വീകരിക്കുക,
കാരണം ഈ ഒരു വിവേചനം ഇപ്പോൾ തുറക്കാൻ കഴിയാത്ത വ്യാപാരികളിൽ വളരെയധികം മാനസിക സംഘർഷം ഉണ്ടാകുന്നു ആരും പറയുന്നില്ല എന്നേ ഉള്ളൂ.
ആയതിനാൽ ഇനി കടകൾ തുറക്കുകയാണെങ്കിൽ എല്ലാകടകളും ഒന്നിച്ചേ തുറക്കൂ എന്ന കർശന നിലപാട് സംഘടന സ്വീകരിക്കുക
വഴിയോര കച്ചവടം കർഷനമായി തടയുക. കാരണം നമ്മൾ കടയടച്ച സമയത്ത് പോലും വസ്ത്രങ്ങൾ വണ്ടികളിൽ വച്ച് നമ്മുടെ ടൗണിൽ വ്യാപാരം നടത്തുകയുണ്ടായി ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം
എന്ന്
റഫീഖ് ഒലീവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!