ഇന്ത്യയെ ഇകഴ്ത്തിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് , കോവിഡ് പ്രതിരോധ വിഷയത്തിൽ ഇന്ത്യക്കെതിരെ അപമാനകരമായ പരാമർശം. സ്വയം കേമനാകാൻ വേണ്ടിയെന്ന് വിമർശനം.
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്റായുള്ള തന്റെ കേമത്തം എടുത്തുക്കാട്ടാനായി മനഃപൂര്‍വം ഇന്ത്യയ്‌ക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ കൊവിഡ് പ്രതിരോധ കാര്യത്തില്‍ തനിക്ക് സംഭവിച്ച വീഴ്ചകളും ഭരണാധികാരിയായുള്ള തന്റെ കഴിവുകേടുകളും മറച്ചുവയ്ക്കാന്‍ കൂടിയാണ് ഇന്ത്യയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രംപ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങളും ട്രംപിന് നേരിടേണ്ടതായി വന്നിരുന്നു.ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കൊവിഡ് പരിശോധനയുടെ കാര്യത്തില്‍ അമേരിക്കയാണ് മികച്ചുനില്‍ക്കുന്നതെന്നായിരുന്നു ട്രംപിന്റെ ജനങ്ങളോടുള്ള പരാമര്‍ശം.
അമേരിക്കയില്‍ 60 മില്ല്യണ്‍ പരിശോധനകള്‍ നടന്നുവെന്നും അതേസമയം ഇന്ത്യ 11 മില്ല്യണ്‍ പേരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിദേയരാക്കിയുള്ളൂ എന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇത് അബദ്ധവശാല്‍ ഉണ്ടായ പരാമര്‍ശമല്ലെന്നും പ്രസിഡന്റിന്റെ ഈ പരാമര്‍ശം ഭരണകൂടത്തിന്റെ തീരുമാനപ്രകാരം തന്നെയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.
’60 മില്ല്യണ്‍ കൊവിഡ് ടെസ്റ്റുകളാണ് അമേരിക്കയില്‍ നടന്നത്. മറ്റേത് രാജ്യങ്ങളെക്കാളും ആറ് മടങ്ങ് അധികമാണ് ഈ കണക്ക്. ഇന്ത്യയുടെ കാര്യം നിങ്ങള്‍ എടുക്കുകയാണെങ്കില്‍ അവിടെ 11 മില്ല്യണ്‍ ടെസ്റ്റുകള്‍ മാത്രമാണ് ഇതുവരെ നടന്നത്.’ ഫ്ലോറിഡയില്‍ വച്ച് നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. എന്നാല്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ ട്രംപ് പറഞ്ഞ സംഖ്യയ്ക്ക് വിരുദ്ധമായി 14 മില്ല്യണ്‍ ടെസ്റ്റുകള്‍ ഇന്ത്യയില്‍ നടന്നുവെന്നാണ് അറിയിച്ചത്. ഇന്ത്യയുടെ ജനസംഖ്യ അമേരിക്കയെക്കാള്‍ ‘നാല് മടങ്ങ് അധികമായിട്ടും ഇതാണ് അവസ്ഥ’ എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.
എന്നാല്‍ വൈറ്റ് ഹൗസിന്റെയും ട്രംപിന്റെയു പരാമര്‍ശം വാസ്തവിരുദ്ധമാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാകും. ഐ.സി.എം.ആറിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 18,190,382 കൊവിഡ് ടെസ്റ്റുകളാണ് ഇന്ത്യയില്‍ ഇതുവരെ നടന്നത്. മാത്രമല്ല, ലോകത്തില്‍ ഏറ്റവും മികച്ച രീതിയില്‍ രോഗ പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണെന്ന ട്രംപിന്റെ പരാമര്‍ശവും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. ഏറ്റവും മികച്ച കൊവിഡ് പരിശോധനാ സംവിധാനം നിലനില്‍ക്കുന്ന രാജ്യം ദക്ഷിണ കൊറിയ ആണെന്നതാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.