ഓണദിനത്തിൽ നടക്കാന്‍ ഇറങ്ങിയ അധ്യാപാകനും രണ്ട് കുട്ടികള്‍ക്കും പന്നിപ്പടക്കം പൊട്ടി പരിക്ക്

രാജപുരം: തിരുവോണദിനത്തില്‍ നടക്കാന്‍ ഇറങ്ങിയ അധ്യാപാകനും രണ്ട് കുട്ടികള്‍ക്കും പന്നിപ്പടക്കം പൊട്ടി പരിക്ക്.ഒടയംചാല്‍ കോടോത്ത് ഏരുമകുളം സ്വദേശിയും അധ്യാപകനുമായ മഹേഷ് (31) സഹോദരിയുടെ മക്കളായ അഹിന്‍ ഷാവേദ് (12) ,അന്‍സിയ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നടക്കാന്‍ ഇറങ്ങിയ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പാറ പുറത്ത് നിന്ന് കിട്ടിയ പന്ത് പോലെയുള്ള സാധനം കുട്ടികള്‍ എടുക്കുകയും ഇതു പന്നിപ്പടക്കമെന്ന് മനസിലാക്കിയ മഹോഷ് കളയാന്‍ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ പന്നിപ്പടക്കം പൊട്ടി. പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സഞ്ജീവിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കണ്ണിന് ഗുരുതരമായി പരിക്കേറ്റ മഹോഷിനെ കോയമ്പൂരിലേക്ക് മാറ്റി.
