കാന്തപുരത്തിനെതിരെയുള്ള പ്രസ്താവന മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തത്, മാപ്പ് പറയണം-കേരള മുസ്ലിം ജമാഅത്ത്

മലപ്പുറം: കാന്തപുരം ഉസ്താദ് ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുയെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന ആവശ്യവുമായി എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാഅത്ത് രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ച് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്നാണ് എപി സമസ്ത ആവശ്യം.
ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് അത് സന്ദര്‍ഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ചുപറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്ന് കേരള മുസ്ലിം ജമാഅത്ത് കുറ്റപ്പെടുത്തി. വിശുദ്ധ ഖുര്‍ആനെയും പ്രവാചകനെയും ഇസ്ലാമിക ചരിത്രത്തെയും ശരിയായ രീതിയില്‍ പഠിച്ച് മനസ്സിലാക്കാന്‍ വായനാ പ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇനി തയ്യാറാകണമെന്നും മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പ് പറയണമെന്നാണ് ആവശ്യം.ജില്ലാ
സംയുകത കമ്മിറ്റി ഭാരവാഹികളായ ഈരകം അബ്ദുറഹ്മാൻ സഖാഫി, ഇ. കെ മുഹമ്മദ് കോയ സഖാഫി, കെ.പി ജമാൽ കരുളായി, ബശീർ ഹാജി പടിക്കൽ, സയ്യിദ് കെ.കെ. എസ് തങ്ങൾ ഫൈസി, മുഹമ്മദ് ഹാജി മൂന്നിയൂർ തുടങ്ങിയവർ സംബന്ധിച്ചു.

