KSDLIVENEWS

Real news for everyone

ഗ്യാനേഷ് കുമാറിന്റെ രാജി: ജന്തർ മന്തറിൽ ആളിക്കത്തി പ്രതിഷേധം; എം.എ.ബേബി അറസ്റ്റിൽ, ഇന്റർനെറ്റ് വിച്ഛേദിച്ചു

SHARE THIS ON

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം. നിരവധി പ്രവർത്തകരാണ് ജന്തർ മന്തറിലേക്ക് മാർച്ചായി എത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും സംഘത്തിലുണ്ടായിരുന്നു. വലിയ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും അവർ പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.

പ്രതിഷേധം ശക്തമായതോടെ പൊലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എ.എ.റഹീം, ജെയ്ക് സി.തോമസ് എന്നിവരേയും അറസ്റ്റ് ചെയ്തു നീക്കി. എന്നാൽ ഒരു സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ മറ്റുള്ളവര്‍ വീണ്ടും പ്രതിഷേധത്തിനെത്തുന്നുണ്ട്. പ്രതിഷേധത്തിനായി എത്തുന്നവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു. ജന്തർ മന്തറിൽ രണ്ടു കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ചു. മറ്റു പ്രതിപക്ഷ സംഘടനകളു‍ടെ നേതൃത്വത്തിലും ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധത്തിനെത്തിയ എഎപി നേതാവ് സൗരവ് ഭരദ്വാജ്, സജ്ഞീവ് ത്സാ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിന് സമീപത്ത് ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്

ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച സമരവും കോക്രോച്ച് ജനത പാർട്ടിയുടെ സമരവും ഇന്ന് ആരംഭിക്കും. കൂടാതെ വിവിധ സംഘടനകളും ഇന്ന് ഡൽഹിയിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഡൽഹിയിലെ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തും. സിജെപിയുടെ സമരം മുംബൈയിലാണ്.

ജന്തർ മന്തറിലെ മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. വലിയ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിെലടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു. 3000 മുതൽ 4000 ആളുകൾ വരെ ജന്തർ മന്തറിൽ പ്രതിഷേധത്തിനെത്തുമെന്നാണ് സൂചന. ബാരിക്കേ‍ഡുകൾവച്ച് പൊലീസ് വഴി തടഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!