KSDLIVENEWS

Real news for everyone

ചന്ദ്രഗിരി ഗവണ്മെന്റ് ഹൈസ്കൂളിലെ 1975 SSLC ബാച്ച് ഒത്തു കൂടി

SHARE THIS ON

കാസാർഗോഡ് : 46 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സ് റൂമിൽ ഇരുന്ന് പഠിച്ച സഹപാഠികൾ വർഷങ്ങൾക്കുശേഷം കുട്ടികളും പേരക്കുട്ടികളുമായി നായന്മാർമൂലയിലെ ഒരവങ്കര അബ്ദുല്ലാ സൈയിദിന്റെ വീട്ടിൽ ഒത്തുകൂടി കളിയും ചിരിയും പാട്ടും പഠനകാലത്തെ പല ഓർമ്മകളും അയവിറത്ത് സഹപാഠികൾ ദിവസം ആഘോഷമാക്കി
ബാച്ചിലെ ഉന്നതരായ പലരെയും പരിപാടിയിൽ ആദരിച്ചു മുതിർന്ന അധ്യാപകനും മഠത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കൃഷ്ണൻ മാസ്റ്റർ . പ്രശസ്ത പരിസ്ഥിതി ശാസ്ത്രഞ്ജനും സഹപാടിയുമായ ഡോക്ടർ K K രാമചന്ദ്രൻ, പ്രമുഖ വ്യവസായിയും രാഷ്ട്രീയ, സാമൂഹിക മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച കല്ലട്ര മാഹിൻ ഹാജിയെയും ചടങ്ങിൽ ആദരിച്ചു. ചന്ദ്രൻ നടക്കാൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ കെ പി അസിസ് വ്യക്തി പരിജയം നടത്തി. പി വി കുഞ്ഞിരാമൻ,എൻ എ സീതി, നീലകണ്ഠൻ ആശംസപ്രസംഗം നടത്തി. ശ്രീമതി ഉഷാകുമാരി സ്വാഗതവും ശ്രീധരൻ കോളിയടുക്കം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!