KSDLIVENEWS

Real news for everyone

ജയിക്കണം, സെമി ഉറപ്പിക്കണം; ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ……

SHARE THIS ON

അഡ്ലെയ്ഡ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ബുധനാഴ്ച ബംഗ്ലാദേശ് കടുവകള്‍ക്ക് മുന്നിലെത്തുമ്പോള്‍ ഇന്ത്യ സൂക്ഷിക്കണം. ഗ്രൂപ്പ് രണ്ടില്‍, മൂന്നു മത്സരങ്ങളില്‍നിന്ന് ഇരുടീമുകള്‍ക്കും ഒരേ പോയന്റാണ് -നാല്. കഴിഞ്ഞമത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക അഞ്ചു പോയന്റുമായി മുന്നിലുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റിലെ അനിശ്ചിതത്വങ്ങളും മഴസാഹചര്യങ്ങളും ഒരു ടീമിന്റെ പദ്ധതികളെ താളംതെറ്റിക്കാം. അതുകൊണ്ട് അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ ഭദ്രമായി സെമിയിലേക്ക് കടക്കേണ്ടിയിരിക്കുന്നു.

ബുധനാഴ്ചത്തെ പോരാട്ടത്തില്‍ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകള്‍. സൂര്യകുമാര്‍ യാദവിനെപ്പോലെ മാരകപ്രഹരശേഷിയുള്ള ഒരു ബാറ്ററുള്ള ഏത് ടീമിനും മുന്‍തൂക്കമുണ്ട്. പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂര്യകുമാറിന്റേത് ഒറ്റയാള്‍ പോരാട്ടമായിരുന്നു. ആരെങ്കിലും ഒരു കൈത്താങ്ങ് കൊടുത്തിരുന്നെങ്കില്‍ കഥ മാറുമായിരുന്നു. സൂര്യകുമാറും വിരാട് കോലിയുമാണ് ഇതുവരെ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചത്. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങ്ങും മുഹമ്മദ് ഷമിയും തിളങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!