KSDLIVENEWS

Real news for everyone

പെഗാസസ് ഉപയോഗിച്ച്‌ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു; രാഹുല്‍ഗാന്ധി

SHARE THIS ON

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഇപ്പോഴുള്ളത് രണ്ട് ഇന്ത്യ, ഒന്ന് ധനികര്‍ക്കുള്ള ഇന്ത്യ, രണ്ട് തൊഴിലും അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പാവപ്പെട്ടവരുടെ ഇന്ത്യയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.രാഷ്ട്രപതിയുടെ പ്രസംഗം ബ്യൂറോക്രാറ്റിക് ആശയങ്ങള്‍ മാത്രമാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

കോണ്‍ഗ്രസ് തകര്‍ത്ത രാജപാരമ്ബര്യം ഇന്ത്യയില്‍ തിരിച്ചു വന്നിരിക്കുന്നു. രാജ്യത്ത് ഇപ്പോഴുള്ളത് ചക്രവര്‍ത്തിയാണെന്ന് പ്രധാനമന്ത്രിയെ സൂചിപ്പിച്ച്‌ രാഹുല്‍ പറഞ്ഞു.കേരളത്തിലെ ജനങ്ങള്‍ക്ക് പ്രത്യേക ഔന്നത്യവും സംസ്ക്കാരവും ഉണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളെ ഭരിക്കാന്‍ ബിജെപി എന്തൊക്കെ ശ്രമിച്ചാലും കഴിയില്ല. സമവായത്തിലൂടെയും സംവാദത്തിലൂടെയും മാത്രമേ ഇന്ത്യയെ ഭരിക്കാനാകൂയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പെഗാസസ് ഉപയോഗിച്ച്‌ നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു. ഇസ്രയേലില്‍ പ്രധാനമന്ത്രി നേരിട്ട് പോയാണ് ഇത് തീരുമാനിച്ചത്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധി, ബിജെപിയുടെ നയം അപകടകരമെന്ന് മനസ്സിലാകുമെന്നും അഭിപ്രായപ്പെട്ടു. ചൈനയും പാകിസ്ഥാനും ഒന്നിച്ചു വരാന്‍ സാഹചര്യമൊരുക്കിയത് വലിയ കുറ്റമാണ്. ചൈനയ്ക്ക് വലിയ പദ്ധതിയുണ്ട്. ഇത് കുറച്ചു കാണേണ്ട എന്നും രാഹുല്‍ ​ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!