KSDLIVENEWS

Real news for everyone

ദ്വീപ് നിവാസികൾ ഒറ്റക്കല്ല , ജനാധിപത്യ വിശ്വാസികൾ നിങ്ങളോടൊപ്പമുണ്ട് : ഐ.എൻ.എൽ

SHARE THIS ON

കാഞ്ഞങ്ങാട് : ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർദ്ദ്യം പ്രഖ്യാപിച്ചും , സംഘപരിവാർ ഏജന്റായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോര പട്ടേലിനെ തിരിച്ചു വിളിക്കണം എന്നാവശ്യപ്പെട്ടും ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ‘വീട്ടുമുറ്റം’ പ്രതിഷേധ സമരം സംഘടിപ്പിച്ചു . ലക്ഷദ്വീപിൽ സംഘപരിവാർ ഏജന്റായ അഡ്മിനിസ്ട്രേറ്ററെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ അവരുടെ ഫാസിസ്റ്റ് നയം നടപ്പിലാക്കാൻ ശ്രമിക്കുകയാണ് എന്നും , മറ്റൊരു കാശ്മീരായി സമാധാന തുരുത്തായ ലക്ഷദ്വീപിനെ മാറ്റാൻ ശ്രമിക്കുക ആണെന്നും ഐ എൻ എൽ ജില്ല സെക്രട്ടറി റിയാസ് അമലടുക്കം കുറ്റപ്പെടുത്തി . കേന്ദ്ര സർക്കാരിന്റെ ഈ ഫാസിസ്റ്റ് നയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും , ദ്വീപ് നിവാസികൾക്ക് ഐക്യദാർദ്ദ്യം പ്രഖ്യാപിച്ച് കേരള സർക്കാർ പാസ്സാക്കിയ പ്രമേയം ഇതര സംസ്ഥാങ്ങൾക്ക് മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . വീട്ടുമുറ്റം സമരം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം

സ്മൃതി മണ്ഡപത്തിന് മുമ്പിൽ വെച്ച് ഉദ്‌ഘാടന യോഗത്തിൽ ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി അധ്യക്ഷം വഹിച്ചു . വാർഡ് കൗൺസിലർ നജ്മ റാഫി സംസാരിച്ചു . ഐ.എൻ.എൽ മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് സ്വാഗതവും , അജാനൂർ പഞ്ചായത്ത് സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!