സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ജനപ്രതിനിധികളുടെ സത്യാഗ്രഹം; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഡി.സി.സി. ഓഫീസിൽ സത്യഗ്രഹമിരുന്നു
കാസര്‍കോട്: സ്വര്‍ണ്ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക, കണ്‍സള്‍ട്ടന്‍സി കൊള്ളയും പിന്‍വാതില്‍ നിയമനവും സര്‍ക്കാര്‍ അഴിമതികളും സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. എം.പിയും എം.എല്‍.എമാരും സംസ്ഥാനത്താകെ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലും ഇന്ന് രാവിലെ സമരം നടന്നു. ഡി.സി.സി. ഓഫീസിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടന്നത്. ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, യു.ഡി. എഫ്. ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, കേരള കോണ്‍ഗ്രസ് നേതാവ് അബ്രഹാം തോണക്കര, ഡി.സി.സി. ഭാരവാഹികളായ കരുണ്‍ താപ്പ, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, എം.സി. പ്രഭാകരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, പി.വി. സുരേഷ്, എം. രാജീവന്‍ നമ്പ്യാര്‍, മനാഫ് നുള്ളിപ്പാടി, ടോണി, അര്‍ജുന്‍ തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നെല്ലിക്കുന്നിലെ വീട്ടുപടിക്കലാണ് സത്യഗ്രഹം ഇരുന്നത്. മഞ്ചശ്വരം എം.എല്‍.എ എം.സി. ഖമറുദ്ദീന്‍ ഉപ്പള സി.എച്ച്. സൗധത്തില്‍ സത്യഗ്രഹമിരുന്നു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ടി.എ. മൂസ ഉദ്ഘാടനം ചെയ്തു.