KSDLIVENEWS

Real news for everyone

ജെഇഇ, നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ട്രൈൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രാലയം

SHARE THIS ON

ന്യൂഡല്‍ഹി | ജെഇഇ – നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി റെയില്‍വെ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ബീഹാറില്‍ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ഥികള്‍ക്കായാണ് നാല്‍പ്പത് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സര്‍വീസുകള്‍.

കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവര്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. സെപ്റ്റംബര്‍ 13-നാണ് നീറ്റ് പരീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!