KSDLIVENEWS

Real news for everyone

ഇങ്ങനെയൊരു യാത്രയയപ്പ് നല്‍കേണ്ടിവരുമെന്ന് കരുതിയില്ല’;കണ്ഠമിടറി പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രി

SHARE THIS ON

കണ്ണൂർ: ഇത്തരമൊരു യാത്രയയപ്പ് വേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ വാക്കുകൾ മുറിഞ്ഞേക്കാം വാചകങ്ങൾ, പൂർത്തിയാക്കാൻ കഴിയാതെ വന്നേക്കാം” മുഖ്യമന്ത്രി പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തിൽ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഒടുവിൽ തുടക്കത്തിൽ പറഞ്ഞ പോലെ കണ്ഠമിടറി വാക്കുകൾ മുറിഞ്ഞ് ഒന്നും പറയാനാകാതെ സംസാരം അവസാനിപ്പിച്ചു.

ഈ നഷ്ടം എളുപ്പം പരിഹരിക്കാനാകില്ല. കൂട്ടായ പരിശ്രമത്തിലൂടെ ഈ നഷ്ടം നികത്താൻ ശ്രമിക്കുമെന്ന് പറഞ്ഞ സംസാരം പകുതിയിൽ വെച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!