KSDLIVENEWS

Real news for everyone

കാബൂളിലെ സ്‌കൂള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 46 പെണ്‍കുട്ടികളും സ്ത്രീകളും: യുഎന്‍

SHARE THIS ON

കാബൂള്‍: വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ക്ലാസ്റൂം ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 46 പെണ്‍കുട്ടികളും സ്ത്രീകളുമുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യുഎന്‍ മിഷന്‍ അറിയിച്ചു. കാബൂളിലെ ഷാഹിദ് മസാരി റോഡില്‍ പുല്‍-ഇ-സുഖ്ത മേഖലയ്ക്ക് സമീപം കാജ് എജ്യൂക്കേഷന്‍ സെന്ററിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

സ്ഫോടനത്തില്‍ 110 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തിന്റെ കൃത്യമായ രേഖ സ്ഥാപിക്കാന്‍ കാബൂളിനെ സഹായിക്കുമെന്ന് യുഎന്‍ പറഞ്ഞു. സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഹസാര സമുദായത്തിലെ നിരവധി സ്ത്രീകള്‍ മാര്‍ച്ച്‌ നടത്തിയിരുന്നു.

ഗൂഗിള്‍ ട്രാന്‍സിലേറ്റ്: ചൈനയില്‍ സേവനം അവസാനിപ്പിച്ചേക്കും
ബോംബാക്രമണത്തില്‍ മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ആക്രമണം നടക്കുമ്ബോള്‍ സ്‌കൂളില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!