KSDLIVENEWS

Real news for everyone

യമനില്‍ കനത്ത ഏറ്റുമുട്ടല്‍; ഹൂതി വിമതരടക്കം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

SHARE THIS ON

സന്‍ആ: യമനില്‍ ഏറ്റുമുട്ടലില്‍ എഴുപതിലധികം ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെയാണ് ഇത്രയും സൈനികരും വിമതരും കൊല്ലപ്പെട്ടത്. യമന്‍ സൈന്യത്തില്‍ നിന്ന് മുപ്പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. താഇസ് പ്രവിശ്യയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്.

കപ്പലുകള്‍ ഉപരോധിക്കുന്നതിനിടെ യമനില്‍ കനത്ത ആക്രമണത്തിന് സൗദി ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെങ്കടല്‍ തീരത്തെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യംവെക്കും. വരും ആഴ്ചകളില്‍ ഏറ്റുമുട്ടല്‍ ശക്തമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

2014ല്‍ യമന്‍ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികള്‍, യമനിലെ സഖ്യസേനക്കെതിരെ പോരാട്ടം നടത്തിവരികയാണ്. 2022ലെ വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഏറെക്കാലമായി മരവിച്ചിരുന്ന ഈ യുദ്ധം, ചെങ്കടലില്‍ സൗദി കപ്പലുകള്‍ക്ക് മേല്‍ ഹൂതികള്‍ ഉപരോധം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വീണ്ടും ശക്തമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!