KSDLIVENEWS

Real news for everyone

ഗവർണർക്ക് രാജാവിനേക്കാള്‍ രാജഭക്തി; ബിജെപി എഴുതിക്കൊടുത്തത് വായിക്കുന്നു- വി.ഡി. സതീശന്‍

SHARE THIS ON

തിരുവനന്തപുരം: ഗവർണർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ഗവർണർക്കെന്ന് വി.ഡി സതീശൻ പറഞ്ഞു. ഗവർണറാണ് സർക്കാരിന് രാജഭക്തിയോടെ വിധേയനായിരിക്കുന്നത്. ബി.ജെ.പി എഴുതിക്കൊടുത്തത് വായിക്കുന്നവരാണ് വിമർശനങ്ങൾക്ക് പിന്നിലെന്നും വി.ഡി സതീശൻ ആരോപിച്ചു.

ബി.ജെ.പി നേതാക്കൾ എഴുതിക്കൊടുത്തത് അങ്ങനെതന്നെ വായിച്ച് ഗവർണർ അദ്ദേഹമിരിക്കുന്ന ഭരണഘടനാ സ്ഥാനത്തിന് കളങ്കംവരുത്തിയിരിക്കുകയാണ്. രാജാവിനെക്കാൾ വലിയ രാജഭക്തി രാജാവിനോട് കാണിക്കുന്നത് ഗവർണർ തന്നെയാണ്.


താൻ ചെയ്തത് നിയമലംഘനമാണെന്ന് പരസ്യമായി പറഞ്ഞിട്ടും ആ നിയമലംഘനം തിരുത്താൻ ഗവർണർ തയ്യാറാവുന്നില്ല എന്നത് മാത്രമാണ് ഞങ്ങൾക്ക് ഗവർണറെ കുറിച്ചുള്ള പരാതി. ഇദ്ദേഹത്തിന് യാതൊരു സ്ഥിരതയുമില്ല. കാരണം സർക്കാർ നിർബന്ധിച്ച സമയത്ത് അദ്ദേഹം സർക്കാരിന് വഴങ്ങി. കുറേ നാൾ കഴിഞ്ഞപ്പോൾ അദ്ദേഹം സർക്കാരിന് എതിരായുള്ള നടപടി സ്വീകരിച്ചു.

ഗവർണറാകുന്നതിന് മുൻപും രാഷ്ട്രീയത്തിൽ ഒരു സ്ഥിരതയും ഇല്ലാതിരുന്ന ആളാണ് അദ്ദേഹമെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!