KSDLIVENEWS

Real news for everyone

കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാര്‍ക്ക് നേരേ സദാചാര ഗുണ്ടായിസം; ഒരാള്‍ പിടിയില്‍

SHARE THIS ON

മൂവാറ്റുപുഴ: കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടായിസം കാണിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വാളകം സ്വദേശി സഞ്ജു ബോസ് പുതിയാമഠത്തില്‍ ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

പ്രതിയെ പരാതിക്കാരായ ഡെനിറ്റും ഭാര്യ റിനി തോമസും സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. ശക്തമായ നടപടി പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ആലക്കല്‍ ജോയ് എന്നയാളാണ് ഇനി പിടിയിലാകാനുള്ളതെന്നും ഡെനിറ്റ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി കാറില്‍ സഞ്ചരിക്കവേയാണ് ഡെനിറ്റിനും ഭാര്യക്കും അതിക്രമം നേരിടേണ്ടിവന്നത്. കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട് കാറില്‍ പുറത്തേക്കിറങ്ങിയതാണ് ഇരുവരും. യാത്രയ്ക്കിടെ സ്‌കൂട്ടറുമായി എതിരെ വന്നയാള്‍ കാറിനുള്ളിലേക്ക് രൂക്ഷമായി നോക്കിയ ശേഷം കടന്നു പോവുകയും അല്‍പസമയത്തിനുശേഷം മറ്റൊരാളുമായി തിരികെ എത്തി തടഞ്ഞുനിര്‍ത്തുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!