ബിനോയ് കോടിയേരി മീൻ വ്യാപാര രംഗത്തേക്ക്; ‘മീൻസ് എവരിതിങ്’ കുറവൻകോണത്ത്

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി മീൻ വ്യാപാര രംഗത്തേക്ക് . ‘മീൻസ് എവരിതിങ്’ എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം കുറവൻകോണത്ത് അമ്മ വിനോദിനി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നീണ്ടകരയിലും തിരുവനന്തപുരത്തും വള്ളത്തിൽ പോയി മീൻപിടിക്കുന്നവരിൽ നിന്നു നേരിട്ടു വാങ്ങുന്ന ഫ്രഷ്മീനാണ് ലഭ്യമാക്കുന്നതെന്നും ഹോം ഡെലിവറിയും തുടങ്ങിയിട്ടുണ്ടെന്നും ബിനോയ് പറഞ്ഞു. മീൻ ഓർഡർ ചെയ്യുന്നതിനു മൊബൈൽ ആപ്പും ഏർപ്പെടുത്തും. കോടിയേരി ബാലകൃഷ്ണൻ, എ.എൻ. ഷംസീർ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.

