പൂനെയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് 3പേര് മരിച്ചു; 7പേര്‍ക്ക് പരിക്ക്; കൂടുതല്‍പേര്‍ കുടുങ്ങി കിടക്കുന്നു

മുംബൈ : പൂനെയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം(building) തകര്‍ന്നുവീണ്(collapsed) മൂന്ന് പേര് മരിച്ചു. നിരവധി പേര് കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പൂനെ യര്‍വാദ ശാസ്ത്രി നഗറിലാണ് സംഭവം. ഇതുവരെ 6 മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇനിയും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. മൃതദേഹങ്ങള്‍ പൂനെയിലെ സലൂണ്‍ ആശുപത്രിയിലേക്ക് മാറ്റി.
കെട്ടിടം തകര്‍ന്ന് വീണുള്ള അപകടം ഉണ്ടായത് രാത്രി 11 മണിയോടെയാണ്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ വലിയ സ്ലാബ് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് തൊഴിലാളികള്‍ ആണ്. ഏഴുപേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. പരിക്കേറ്റ് ചികില്‍സയില്‍ ഉള്ളവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദഹം ട്വീറ്റ് ചെയ്തു.

