KSDLIVENEWS

Real news for everyone

പക്ഷപാതപരമായി പെരുമാറിയിട്ടില്ല; മന്ത്രി ആര്‍. ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

SHARE THIS ON

തിരുവനന്തപുരം: കണ്ണൂർ വി സി പുനർ നിയമനക്കേസിൽ മന്ത്രി ആർ ബിന്ദുവിന് ലോകായുക്തയുടെ ക്ലീൻചിറ്റ്. ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. മന്ത്രി നൽകിയത് നിർദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നൽകുന്നത് നല്ലാതാകുമെന്ന് മാത്രമാണ്. ആ നിർദേശം ചാൻസലർ സ്വീകരിച്ചു.

ചാൻസലറായ ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ നിർദേശം തള്ളാമായിരുന്നു. മന്ത്രി എന്ന നിലയിൽ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ലോകായുക്ത കൂട്ടിച്ചേർത്തു. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹർജി ലോകായുക്ത തള്ളുകയും ചെയ്തു.


ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരായി ലോകായുക്തയിൽ നൽകിയ ഹർജിയിൽ പ്രധാനമായും ഉന്നയിച്ചിരുന്നത് മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടു എന്നായിരുന്നു. വി.സിയെ പുനർ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിർദ്ദേശം ക്രമവിരുദ്ധമാണ് എന്നതാണ് രമേശ് ചെന്നിത്തല ഉന്നയിച്ച പരാതി. എന്നാൽ വാദത്തിനിടെ സർക്കാർ ലോകായുക്തയെ അറിയിച്ചത് ഇത്തരമൊരു നിർദ്ദേശമുണ്ടായത് ഗവർണറുടെ ആവശ്യ പ്രകാരമാണ് എന്നതാണ്.

എന്നാൽ കഴിഞ്ഞ ദിവസം ഇതിൽ ഗവർണറുടെ ഭാഗത്ത് നിന്നും വിശദീകരണ കുറിപ്പ് ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിയമോപദേശ പ്രകാരമാണ് ഇത്തരമൊരു നടപടി ഉണ്ടായത്. ഇതിനെ മുഖ്യമന്ത്രിയുടെ ഓഫീസും കൂടാതെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടാണ് ഇത്തരമൊരു നിർദ്ദേശത്തിലേക്ക് എത്തിയതെന്നാണ് ഗവർണറുടെ വിശദീകരണം.


അതേസമയം മുഖ്യമന്ത്രിക്കെതിരായ ദുരിതാശ്വാസ നിധി വകമാറ്റൽ ഹർജിയും ഇന്ന് ലോകായുക്ത പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!