നിശ്ചലമായി കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ യാത്ഥാർത്യമാക്കണം: എസ് വൈ എസ്

ബദിയടുക്ക: മലയോര എൻഡോസൾഫാൻ മേഖലയായ ബദിയടുക്കയിലും പരിസര പഞ്ചായത്തുകളിലും വൈവിധ്യ വികസനങ്ങളുടെ പേരിൽ നിർമ്മാണം പൂർത്തിയാക്കിയും അല്ലാതെയും നിശ്ചലമായി കിടക്കുന്ന സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ യാഥാർത്ത്യമാക്കാനും എൻഡോസൾഫാൻ ദുരിത മേഖലയിൽ പ്രവർത്തന യോഗ്യമാക്കാതെ നിലനിൽക്കുന്ന ഉക്കിനടുക്ക മെഡിക്കൽ കോളേജിൻ്റെ ആശങ്ക അകറ്റാനും അധികൃത തയ്യാറകണമെന്ന് എസ് വൈ എസ് ബദിയടുക്ക സോൺ യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
എൺമകജെ, ബദിയടുക്ക, കുമ്പടാജ പഞ്ചായത്ത് പരിധിയിൽ വസിക്കുന്നവർ അനുഭവിക്കുന്ന വിദ്യാഭ്യാസ ആരോഗ്യ ഗതാഗത പ്രശ്നങ്ങൾക്ക് സാശ്വത പരിഹാരം കാണാതെ പോകുന്നതിലുള്ള അപകടം തിരിച്ചറിയണം. മലയാളം പഠിക്കാൻ ഹൈസ്കൂളില്ലാത്ത കുമ്പടാജയുടെ ദുരിതമകറ്റാൻ കക്ഷിരാഷ്ട്രീയം മറന്ന് സമര ഗോഥയിലിറങ്ങാൻ ജനങ്ങൾ തയ്യാറകണമെന്നും യോഗം ആവശ്യപ്പെട്ടു.
ബദിയടുക്ക ദാറുൽ ഇഹ്സാനിൽ നടന്ന യൂത്ത് കൗൺസിലിൽ അബൂബക്കർ ഫൈസി കുമ്പടാജ പ്രാർത്ഥന നടത്തി.അബ്ദുൽ അസീസ് ഹിമമി ഗോസാഡയുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി മാവിലാടം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ജില്ലാ ജന.സെക്രട്ടറി കരീം മാസ്റ്റർ ദർബാർക്കട്ട, ദഅവ സെക്രട്ടറി അബൂബക്കർ കാമിൽ സഖാഫി, സയ്യിദ് ഹാമിദ് അൻവർ തങ്ങൾ മുഹിമ്മാത്ത് ക്ലാസ്സിന് നേതൃത്വം നൽകി. സിദ്ദീഖ് സഖാഫി ബായാർ, താജുദ്ധീൻ മാസ്റ്റർ, മുഹമ്മദ് സഖാഫി തോക്കെ, ബഷീർ സഖാഫി കൊല്ല്യം, സിദ്ദീഖ് ഹനീഫി അന്നടുക്ക, മുഹമ്മദ് എസ് മുസ്ലിയാർ സാലുഗോളി, യൂസുഫ് മുസ്ലിയാർ കുദിങ്കില, ശംഷാദ് ഹിമമി സഖാഫി നെല്ലിക്കട്ട, അൽത്താഫ് ഏണിയാടി സംബന്ധിച്ചു.
2025-27 വർഷത്തിലെ എസ് വൈ എസ് സോൺ ഭാരവാഹികളായി
അബ്ദുൾ ഖാദർ അമാനി പൈക്ക(പ്രസിഡന്റ്)
ഹാഫിള് എൻ.കെ.എം മഹ്ളരി ബെളിഞ്ച(ജനറൽ സെക്രട്ടറി)ഫൈസൽ നെല്ലിക്കട്ട(ഫിനാൻസ് സെക്രട്ടറി)സയ്യിദ് ഹൈദർ അലി ത്വൽഹത്ത്(ദഅവ പ്രസിഡണ്ട്)
ഹുസൈൻ സഖാഫി തുപ്പകൽ(ദഅവ സെക്രട്ടറി)
കബീർ ഹിമമി ഗോളിയടുക്ക(ഓർഗനൈസിംഗ് പ്രസിഡന്റ്)റിയാസ് ഹനീഫി പെരഡാല (ഓർഗനൈസിംഗ് സെക്രട്ടറി)
അബ്ദുൾ അസീസ് പെർള( സാന്ത്വനം സെക്രട്ടറി)
നംസീർ അർളടുക്ക(സാമൂഹികം സെക്രട്ടറി )
അബ്ദുൾ റസാഖ് മുസ്‌ലിയാർ പുണ്ടൂർ( സംസ്‍കാരികം സെക്രട്ടറി)അബ്ദുള്ള സഅദി തുപ്പക്കൽ,ഹസൈനാർ സഅദി ചർളടുക്ക, ശരീഫ് അമേക്കള(ക്യാബിനറ്റ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുല്ല സഅദി തുപ്പക്കൽ സ്വാഗതവും എൻ കെ എം ബെളിഞ്ച നന്ദിയും പറഞ്ഞു.