KSDLIVENEWS

Real news for everyone

വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല പാണലം വരെ മേല്‍പാലം നിര്‍മിക്കണം: കണ്‍വന്‍ഷന്‍ നടത്തി

SHARE THIS ON

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ മുതല്‍ നായന്മാര്‍മൂല പാണലം വരെ മേല്‍പാലം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ മുന്നോടിയായി എന്‍എച്ച് 66 നാഷണല്‍ ഹൈവേ ആക്ഷന്‍ കമ്മിറ്റി സമര കണ്‍വന്‍ഷന്‍ നടത്തി. സി.ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.ബി.അഹമ്മദ് അധ്യക്ഷത വഹിച്ചു.

ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, എന്‍.യു.അബ്ദുല്‍ സലാം, അബ്ബാസ് ബീഗം, പി.ബി. അബ്ദുല്‍ സലാം, കെ.എച്ച്.മുഹമ്മദ്, എ.അഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.പി.അന്‍വര്‍, ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ് നഗര്‍, ബഷീര്‍ കടവത്ത്, മുനീര്‍ പെരുമ്പള, സി. ആര്‍.ഷെരീഫ്, ശുക്രിയ അബൂബക്കര്‍, ഖാദര്‍ പാണലം, എന്‍.എം. താഹിര്‍, എ.എല്‍.അമീന്‍, എ.ബഷീര്‍, എന്‍.എം.ഇബ്രാഹിം, എന്‍. എം.ഹാരിസ്, കെ.എച്ച്.കുഞ്ഞാലി, എ.എല്‍.അസ്ലം, പി.പി. ഉമ്മര്‍, എം.ലത്തീഫ്, നാസര്‍ ചാലക്കുന്ന്, കണ്‍വീനര്‍ ഖാദര്‍ പാലോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!