KSDLIVENEWS

Real news for everyone

മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ ഭൂമി പൂജയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സിറ്റി പോലീസ് കമ്മീഷണർ 144 ഏർപ്പെടുത്തിയത്.

SHARE THIS ON

മംഗളൂരു : അയോധ്യയിൽ ബുധനാഴ്ച നടക്കുന്ന രാമക്ഷേത്ര നിർമാണ ശിലാസ്ഥാപന ചടങ്ങിന്റെ പശ്ചാത്തലത്തിൽ മംഗളൂരു സിറ്റി പോലീസ് കമ്മിഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു . ചൊവ്വാഴ്ച രാത്രി എട്ടുമുതൽ വ്യാഴാഴ്ച രാവിലെ ആറുവരെ 144 -ാം വകുപ്പനുസരിച്ചാ ണ് നിരോധനാജ്ഞ . രാമക്ഷേത്ര നിർമാണം തുടങ്ങുന്നതിനോടനുബന്ധിച്ച് വിവിധ സംഘടനകൾ അനുകൂലിച്ചും പ്രതികൂലിച്ചും മംഗളൂരുവിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് . ഇത് സംഘർഷത്തിന് വഴിയൊരുക്കുമെന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് . പ്രകടനങ്ങൾ , പൊതുയോഗങ്ങൾ , അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടൽ , പടക്കം പൊട്ടിക്കൽ , തുടങ്ങിയവയെല്ലാ നിരോധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!