ലോക്ഡൗണ്‍ ഇളവുകള്‍ സ്വാഗതാര്‍ഹം; കാസര്‍കോട്- കര്‍ണാടക അതിര്‍ത്തി പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപടണം-
കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്: കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനാല്‍ കാസര്‍കോട് ജില്ലക്കാര്‍ നേരിടുന്ന അതി രൂക്ഷമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രധാന അതിര്‍ത്തികള്‍ അടച്ചിട്ടതും നിത്യവും മംഗലാപുരത്തേയും മറ്റു ഭാഗങ്ങളെയും ആശ്രയിക്കുന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് ദുരിതമായിരിക്കുയാണ്. അതിര്‍ത്തിയില്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വരുന്നതും യാത്ര ചെയ്യാനാവാതെ തിരിച്ചു വരേണ്ടി വരുന്നതും രോഗികളടക്കമുള്ളവര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ബിസിനസ്, പഠന ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും ഏറെ ദുരിതം പേറേണ്ടി വരുന്നു. രോഗ വ്യാപനം തടയേണ്ടത് നല്ല കാര്യമാണെങ്കിലും കേന്ദ്ര സര്‍ക്കാറിന്റെ ആരോഗ്യ പ്രോട്ടോകോളിന് വിരുദ്ധമായി സംസ്ഥാന അതിര്‍ത്തി അടച്ചിടുന്നത് തെറ്റാണ്. കേരളസര്‍ക്കാര്‍ കര്‍ണാടകയോട് ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കുണം.
കോവിഡ് നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഇളവുകള്‍ നല്കിയ സര്‍ക്കാര്‍ തീരുമാനത്തെ കേരള മുസ്ലിം ജമാഅത്ത് സ്വാഗതം ചെയ്യുന്നതായി ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പറഞ്ഞു.

