റോഡിലെ വിള്ളൽ, സ്ഥലം സന്ദർശിച്ച് മന്ത്രി, പ്രതിഷേധം ഒടുങ്ങാതെ നാട്ടുകാർ

സീതത്തോട് ∙ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്തുനിന്നും ആളുകൾ സുരക്ഷിത സ്ഥലത്തേയ്ക്കു മാറി താമസിക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. മുണ്ടൻപാറയിൽ റോഡിൽ രൂപപ്പെട്ട വിള്ളൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം മന്ത്രി വിള്ളൽ കണ്ടെത്തിയ സമീപത്തെ വീടു സന്ദർശിച്ചില്ലെന്ന ആക്ഷേപവുമായി നാട്ടുകാരിൽ ചിലരും രംഗത്തെത്തി.
അതേസമയം തൊഴുത്തിലും പരിസരത്തും മറ്റും വിളളൽ പടർന്നതായി കണ്ടെത്തിയ സമീപത്തെ വീട്ടിൽ മന്ത്രിയും സംഘവും പരിശോധന നടത്താനെത്തിയില്ലെന്ന പരിഭവവുമായി ഈ വീട്ടുടമസ്ഥ

