KSDLIVENEWS

Real news for everyone

വടക്കഞ്ചേരിയിൽ ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവം; രണ്ട് സ്ത്രീകളടക്കം ആറ് പേർ പിടിയിൽ

SHARE THIS ON

പാലക്കാട് വടക്കഞ്ചേരിയിൽ ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ആറ് പേർ പിടിയിൽ. രണ്ട് സ്ത്രീകളടക്കം ആറ് തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. സെപ്റ്റംബർ 22നാണ് ചുവട്ടുപാടം സ്വദേശി സാം, ഭാര്യ എന്നിവരെ കെട്ടിയിട്ട് കവർച്ച നടത്തിയത്. വീട്ടിൽ അതിക്രമിച്ച് കയറി സംഘം 25 പവനും പതിനായിരം രൂപയുമാണ് കവർന്നത്


ദേശീയപാതക്ക് സമീപമാണ് ദമ്പതികളുടെ വീട്. കവർച്ചാ സംഘം വീടിന് മുന്നിൽ വാഹനം നിർത്തി നിരന്തരം ഹോൺ മുഴക്കിയതോടെ സാമും ഭാര്യയും പുറത്തിറങ്ങുകയായിരുന്നു. ഈ സമയം നാല് പേർ അകത്തുകയറി ദമ്പതികളെ കെട്ടിയിടുകയും സ്വർണവും പണവും കവരുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!