KSDLIVENEWS

Real news for everyone

കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

SHARE THIS ON

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പണിമുടക്ക് നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ പണിമുടക്കാനാണ് കെഎസ്ആർടിസി യുണിയനുകൾ തീരുമാനിച്ചിരിക്കുന്നത്.

പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ തൊഴിലാളികൾ പണിമുടക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പളപരിഷ്കരണത്തിൽ സമവായം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് ബുധനാഴ്ചത്തെ ചർച്ച പരാജയപ്പെട്ടത്.

കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ്., അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്.ആർ.ടി.ഇ.എ., ബി.എം.എസ്. എന്നിവ അഞ്ചിനും സമരനോട്ടീസ് നൽകിയിട്ടുണ്ട്. ഇടത് വലത്, ബി.എം.എസ് യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസ്സപ്പെട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!