KSDLIVENEWS

Real news for everyone

‘രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ല;, ഇമ്രാന്‍ ഖാന് നേരെുണ്ടായ വെടിവെപ്പില്‍ പ്രതികരിച്ച്‌ അമേരിക്ക

SHARE THIS ON

വാഷിംഗ്ടണ്‍ : പ്രതിഷേധ മാര്‍ച്ചിനിടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച്‌ അമേരിക്ക. രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക പ്രതിജ്ഞാബദ്ധരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

“രാഷ്ട്രീയ റാലിയിക്കിടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മറ്റുള്ളവര്‍ക്കും നേരെ വെടിവെച്ച സംഭവത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു. ഇമ്രാന്‍ ഖാനും പരിക്കേറ്റ മറ്റുള്ളവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങള്‍ ആശംസിക്കുന്നു, കൂടാതെ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ ഞങ്ങള്‍ അനുശോചനം അറിയിക്കുന്നു.” ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

“രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ജനാധിപത്യവും സമാധാനപരവുമായ പാകിസ്ഥാനോട് അമേരിക്ക അഗാധമായ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങള്‍ പാകിസ്ഥാന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്നു,” ബ്ലിങ്കെന്‍ കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ കാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്. റാലിയില്‍ സംസാരിക്കാന്‍ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച്‌ ഒക്ടോബര്‍ 28 നാണ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ലാഹോറില്‍ തുടങ്ങിയ മാര്‍ച്ച്‌ വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദില്‍ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ആക്രമണത്തെ വൈറ്റ് ഹൗസും അപലപിച്ചു. “ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും നേരെയുള്ള ആക്രമണത്തെ അമേരിക്ക ശക്തമായി അപലപിക്കുന്നു, പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി, പ്രസിഡന്റ് ജോ ബൈഡനൊപ്പം ന്യൂ മെക്സിക്കോയിലേക്ക് യാത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “രാഷ്ട്രീയത്തില്‍ അക്രമത്തിന് സ്ഥാനമില്ല. സമാധാനപരമായി തുടരാനും അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞങ്ങള്‍ എല്ലാ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു,” ഒരു ചോദ്യത്തിന് മറുപടിയായി അവര്‍ പറഞ്ഞു.

: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!